കലാലയം വിട്ടു പോകുന്നു


കലാലയം വിട്ടുപോകുന്നു ,literally...പക്ഷെ കലാലയം നമ്മെ വിട്ടു പോകുന്നുണ്ടോ?? ഒരിക്കലുമില്ല ..കാരണം നമ്മൾ തന്നെയല്ലേ കലാലയം ...നിശബ്ദമായി ഉറങ്ങി നടന്നാലും ..രസക്കേടുകൾ സംഭവിച്ചാലും അത് നമ്മുടെ പ്രശ്നം അല്ലെ?? ...ആ കലാലയം നമ്മെ വേട്ടയാടും ..ഏതെങ്കിലും ഒരു ദുസ്വപ്നത്തിൽ ...പിന്നെ എങ്ങനെ നാം കലാലയം വിട്ടു പോകുന്നു എന്ന് പറയാൻ കഴിയും ...അത് ഒരുപറ്റം ഓർമ്മകൾ ആണ് ...ഒരു ഒത്തു ചേരലിൽ കലാലയം പുനർജനിക്കുന്നു ...പക്ഷെ miss ചെയ്യുന്നു എന്നുള്ള തോന്നൽ അത് കാലചക്രം അല്ലെ?? ...ചെറുപ്പം നഷ്ടപ്പെടുന്നു ...പ്രായം വർധിക്കുന്നു ...ഇതിനല്ലേ nostalgia എന്നൊക്കെ പറഞ്ഞു കോംപ്ലിക്കേഷൻ ഇണ്ടാക്കുന്നതു ....ഒരുപാട് ലയറുകൾ ഉണ്ടെങ്കിലും അതിന്റെ base നമ്മൾ  അല്ലെ?? ....നമ്മളില്ലാത്ത ഓർമ്മകൾ ഓർത്തു വയ്ക്കപ്പെടുന്നില്ല ...കലാലയം വിട്ടുപോകുന്നില്ലെങ്കിൽ സുഹൃത്ത് ബന്ധങ്ങൾ എങ്ങനെ മുറിഞ്ഞു പോവുന്നു ...അത്  സ്വാർത്ഥ ചിന്തയാണ് ...സ്വന്തം കാര്യങ്ങളിൽ ജീവിക്കുമ്പോൾ ആരുടെയും ജീവിതത്തിൽ കടന്നു ചെല്ലാത്ത പൈതൃകം ...ഇതാണ് ഞാൻ മുന്നേ സൂചിപ്പിച്ച പ്രായം കൂടുന്ന പ്രക്രിയ ...പ്രാരാബ്ധങ്ങൾ ഓർമകളെ മറക്കുന്നു മറ്റൊരു കലാലയ ജീവിതത്തിനു തണൽ നൽകുന്നു ...അപ്പോൾ കലാലയം തുടരുകയല്ലേ ...കലാലയം നമ്മുടെ ജീവിതത്തെ കാര്യമായി ബാധിക്കുന്നു  ..അവിടെ പയറ്റിയ പല അടവുകൾ ...കോറിയ മതിലുകൾ ..എല്ലാം നമ്മളെ രൂപീകരിക്കുന്ന factor അല്ലെ ....അപ്പോൾ കലാലയം വിട്ടുപോകുന്നില്ല  ....നമുക്ക് പ്രിയ മല്ലാത്ത കലാലയ ജീവിതം വേട്ട പട്ടിയെപ്പോലെ നമ്മെ വേട്ടയാടുന്നു ...പക്ഷെ അതും ഒരു വിട്ടുപോക്കല്ല ...ഒളിച്ചോട്ടവും സാധ്യമല്ലാത്ത  ചുടല ....അപ്പോൾ പ്രശ്നം നമ്മൾ ആണ് ...നമ്മൾ എങ്ങനെ perform ചെയ്യുന്നു ...കാര്യങ്ങൾ കൈകാര്യം ചെയ്യന്നു ...ഒന്നും  കിട്ടാതെ ഒരു കലാലയ ജീവിതവും ഓർമ്മകൾ ആകുന്നില്ല ....അപ്പോൾ കലാലയം വിട്ടുപോകുന്നു എന്ന കാവ്യാത്മക പ്രയോഗം ഒന്ന് ഇരുത്തി ചിന്തി ക്കേണ്ടിയിരിക്കുന്നു ....It continues till the last breath....

Film review

When boundaries crossed ..... She was inside boundaries of an army man, her father. She was happy with him. But later she named that as a t...