മായാതിരിക്കട്ടെ
പൂത്തു നിൽക്കുന്ന പൂക്കളിൽ എന്നെ വലയ്ക്കുന്നത് നീ ....
കൊഴിഞ്ഞു വീഴുന്ന പൂക്കളിൽ നീ മായ്ക്കുന്നത് എന്നെ .....
എൻ മനസിലേക്കലയടിച്ചെത്തുന്ന .......
മന്ദമാരുതൻ ചൊന്നൂ ....
മറന്നുവോ നീ ആ .....
പുഷ്പത്തിൻ ഗന്ധം .......
തിരിച്ചറിവൂ ഞാൻ .....
ആ പേമാരിയിൽ ....
നിൻ കാഴ്ച്ച മാഞ്ഞൂ .....
തേടിയലഞ്ഞൂ നിൻ മുഖം ....
പല ഉദ്യാനവീഥികളിൽ .....
ഒടുവിലായി നിൻ തൂമേനി ......
ശകലങ്ങൾ കണ്ടൂ ....
പര്യവസാനമായി എൻ യാത്രയിൽ ......
എൻ ഹൃദ്യമായ ഓർമയിൽ ....
ഒരു പൂത്തു നിൽക്കുന്ന ....
പുഷ്പമായി നീ ബാക്കിയാവുന്നു ......