96 തമിഴ് ഫിലിം റിവ്യൂ
കുറച്ചു നാളുകളായി മനസ്സിൽ ഇടം പിടിച്ച ആ ഗാനം.അതെ മക്കൾ സെൽവൻ വിജയ് സേതുപതി തൃഷ ജോഡികളുടെ 96 സിനിമയിലെ കാതലേ എന്ന് തുടങ്ങുന്ന ഗാനം.പ്രേംകുമാർ ഒരുക്കിയ സിനിമ 96 ബാച്ചിലേക്കുനമ്മളെ പറിച്ചു നടുന്നു .96 ബാച്ചിന്റെ കാലഘട്ടം എല്ലാം നന്നായി തന്നെ ഒരുക്കിയിരിക്കുന്നു . ക്യാമറയും ഗാനങ്ങളുo സിനിമയെ മികച്ചൊരു അനുഭവമാക്കുന്നു .ഒരു നൊസ്റ്റാൾജിയ സമ്മാനിക്കുന്ന കഥയ്‌ക്കൊപ്പം വളരെ മികച്ചൊരു പ്രണയവും പറഞ്ഞുവയ്ക്കുന്നുണ്ട് .വിജയ് സേതുപതിയും തൃഷയും അവരുടെ കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേർത്തുവയ്ക്കുന്നു .അവരുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടികളും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് .പടത്തോട് ചേർന്ന് നിൽക്കുന്ന ഗാനങ്ങളും .പൂർണമായി നീതി പുലർത്തിയ ഫ്രെയ് മുകളും മികച്ചൊരു തീയേറ്റർ അനുഭവം സമ്മാനിക്കുന്നു .30+ ആളുകൾക്ക് തങ്ങളുടെ സ്കൂൾ ജീവിതo ഒന്ന് പൊടിതട്ടിയെടുക്കാം ഒപ്പം മികച്ചൊരു നൊസ്റ്റാൾജിയയും . ഒരു മികച്ച ഫീൽ ഗുഡ് റൊമാന്റിക് സിനിമ കാണാൻ ഉറപ്പായും ടിക്കറ്റ് എടുക്കാം.ഈ പടം നിങ്ങളെ നിരാശപ്പെടുത്തില്ല .
Rating-3.5/5***
No comments:
Post a Comment