നിഷ്കളങ്കതൻ നിറകുടമോ
കള്ളത്തരത്തിൻ പൊയ്‌മുഖമോ
അറിയുന്നില്ല ഞാൻ നിൻ
മുഖത്തിൽകളിയാടുന്ന വേഷപകർച്ചകൾ
ചക്ഷ്വക്ഷവണത്തിൻ വിയർപ്പിൻ തുള്ളികൾ
നിൻ മുഖമതിലൂടിറ്റിറ്റു വീഴുമ്പോൾ
അറിഞ്ഞിരുന്നില്ല ഞാൻ
നിൻ അധ്വാനം കള്ളത്തരത്തിൻ മുഖം മൂടിയാണെന്നു
നിൻ മനസ്വിനിയെ തേടി നീ അലയുന്ന നാൾ
എൻ ചങ്കുപറിച്ചെടുത്ത്
നിൻ കാനനവനത്തിൽ എത്തിച്ചെന്നെ
അവിടുത്തെ പ്രിയതോഴനാക്കി നീ
ഇന്ന് ഞാൻ തിരിച്ചറിയുന്നു
എന്നെ നീ എത്തിച്ചത് കാനനവനമല്ല
മറിച്ചെൻ ചുടല തീർത്ത
നീ വാണരുളുന്ന മഹായാനം
No comments:
Post a Comment