ലില്ലി റിവ്യൂ

 
                 
മലയാളത്തിലെ വേറിട്ടൊരു ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം .ഗർഭിണിയായ നായികയായി തീവണ്ടിയിലെ പ്രിയ നായിക സംയുക്ത മേനോൻ നന്നായി സ്‌ക്രീനിൽ നിറച്ചുവച്ചിട്ടുണ്ട് .ഒരു ഗർഭിണിയെ മൂന്ന് പേര് ചേർന്ന് തട്ടിക്കൊണ്ടുപോകുന്നു .തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് കഥ മുന്നോട്ടു വയ്ക്കുന്നത് .ശക്തനായ വില്ലൻ കഥാപാത്രവും എടുത്തു പറയണ്ട ഒന്നാണ് .കഥാഗതിയിൽ കുറച്ചു ലാഗ് ഒക്കെ ഉണ്ടെങ്കിലും സെക്കന്റ്‌ ഹാഫ് അതിനെയെല്ലാം മാറികിടക്കുന്നുണ്ട് .കുറച്ചു ട്വിസ്റ്റുകളും മറ്റും ക്ലൈമാക്സിൽ ഉണ്ട് .എല്ലാത്തരം പ്രേക്ഷർക്കും ഈ സിനിമ ഇഷ്ടപ്പെടണം എന്നില്ല .വേറിട്ടൊരു ത്രില്ലർ മലയാളം സിനിമ കാണാൻ താൽപര്യം ഉള്ളവർക്ക് ടിക്കറ്റ് എടുക്കാം .
Rating-3/5***

ചാലക്കുടിക്കാരൻ ചങ്ങാതി റിവ്യൂ


ചാലകുടിക്കാരന്റെ കഥ വിനയൻ പറയുന്നു .തന്റെ കരിയറിലെ വനവാസത്തിനു ശേഷം വിനയൻ എത്തുന്നു അനുഗ്രഹീത കലാകാരൻ കലാഭവൻ മണിയുടെ ജീവിതത്തിലെ കുറച്ചു നിമിഷങ്ങൾ ചേർത്തു വച്ചുകൊണ്ട് .രാജാമണിയുടെ കൈകളിൽ കലാഭവൻ മണിയുടെ കഥാപാത്രം ഭദ്രമായിരുന്നു .ഗംഭീര പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവച്ചത് .ഹണി റോസ് ,ധർമജൻ ,സലീം കുമാർ എല്ലാം അവരുടെ വേഷങ്ങൾ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് .ബിജിബാലിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയുടെ മാറ്റു കൂട്ടുന്നുണ്ട് .സിനിമ ഒരേ സമയം ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്നു .കലാഭവൻ മണിയുടെ ജീവിതത്തിലെ ആരും അറിയാത്ത ചില രഹസ്യങ്ങൾ കഥയിൽ പറഞ്ഞു പോകുന്നുണ്ട് .വിനയന്റെ തിരിച്ചു വരവും ഒപ്പം കലാഭവൻ മണിയുടെ ഓർമകളും എല്ലാം നിറഞ്ഞ ഈ കൊച്ചു സിനിമ കാണാൻ ടിക്കറ്റ് എടുക്കാം.
Rating 3/5***

ചെക്കാ ചെവന്ത വാനം റിവ്യൂ

*Chekka Chivantha Vaanam (2018)*

രാജ്‌കുമാർ സന്തോഷിയുടെ കാക്കി എന്ന സിനിമ എന്നെ സംതൃപ്തിപ്പെടുത്തിയ അളവിൽ പിന്നീട് ഒരു മൾട്ടി സ്റ്റാറർ സിനിമയും തൃപ്തിപ്പെടുത്തിയിട്ടില്ല. വർഷങ്ങൾക്കു ശേഷം ഒരു ഗ്യാങ്‌സ്റ്റർ ജോണർ സിനിമയുമായി മണി രത്നം എത്തുമ്പോൾ… അതേ.. കാക്കിയ്ക്ക് ശേഷം എന്നെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയ ഒരു മൾട്ടി സ്റ്റാറർ!

🔰🔰🔰Whats Good??🔰🔰🔰

സിനിമയുടെ അണിയറയിലും സ്ക്രീനിലും എല്ലാം ഒരുപാട് കഴിവുള്ളവർ ഇങ്ങനെ നിരന്നു നിൽക്കുമ്പോൾ ഏതെങ്കിലും ഒരു വിഭാഗം മോശമാകുമോ? യെസ്…എല്ലാ വിഭാഗവും നിങ്ങളെ തൃപ്തിപ്പെടുത്തുന്ന അപൂർവം സിനിമകളിൽ ഒന്ന്.

🔰🔰🔰Whats Bad??🔰🔰🔰

ആദ്യകാഴ്ചയിൽ ഒന്നും തോന്നിയില്ല. 😦

🔰🔰🔰Watch Or Not??🔰🔰🔰

ഇത്രയും വലിയൊരു താരനിര, റഹ്‌മാനും വൈരമുത്തുവും സന്തോഷ് ശിവനും ശ്രീകർ പ്രസാദും ഒക്കെ അടങ്ങുന്ന അണിയറശില്പികൾ..എല്ലാത്തിനും ഉപരി ഒരു മണിരത്നം ഫിലിം..അതും ആക്ഷൻ ജോണറിൽ..പ്രതീക്ഷകൾ വാനോളം പറക്കുമ്പോൾ അതിനൊത്ത് ഉയരാൻ സിനിമയ്ക്കായോ..അതേ..ഈ സിനിമയ്ക്ക് അതിനും കഴിഞ്ഞിട്ടുണ്ട്.

ഒരു അധോലോക നായകന്റെ മൂന്ന് മക്കളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.അധികാരക്കൊതി മൂവർക്കുമുണ്ട്,മൂന്ന് പേരും നെഗറ്റീവ് ഷെയ്ഡിൽ തന്നെയാണ് ജീവിക്കുന്നത്.അതിൽ ഒരാൾ സ്വന്തം അച്ഛനെ കൊല്ലാൻ നോക്കുന്നു.അതാരാണ് എന്നത് സിനിമയുടെ ആദ്യപകുതിയെ നയിക്കുന്നു. അധികാരക്കൊതി മൂത്ത സഹോദരന്മാർ തമ്മിലുള്ള യുദ്ധം രണ്ടാം പകുതിയിലുമായി നമുക്ക് മുന്നിൽ എത്തുന്നു. ഏറ്റവും വലിയ ബ്യൂട്ടി എന്തെന്നാൽ..ഏറ്റവും കിടിലൻ ആയ..തീയേറ്ററിൽ വിസിൽ പറക്കുന്ന ഒരു ലോങ്ങ്‌ ഷോട്ട് ക്ലൈമാക്സ് ആണ്. അതിലൂടെ തന്റെ ബോക്സ് ഓഫിസ് വേട്ടയ്ക്കായുള്ള ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തുകയാണ് മണിരത്നം.

അഭിനയിക്കാൻ ഏറ്റവും സ്കോപ്പ് ഉള്ളത് മണിയുടെ ഇഷ്ടതാരം അരവിന്ദ് സ്വാമിയ്ക്ക് തന്നെയാണ്. ആദ്യത്തെ പേർ സ്വന്തമാക്കിയത് പോലെ തന്നെ ഏറ്റവും ശക്തമായ റോളും ടിയാൻ സ്വന്തമാക്കി. നീണ്ട ക്ലൈമാക്‌സും അതിനു മുമ്പുള്ള ഇമോഷണൽ സീനുകളും ജ്യോതിക, അതിഥി റാവു എന്നിവരുമായുള്ള കെമിസ്ട്രി ഒക്കെ തന്റെ പക്കൽ സേഫ് ആയിരുന്നു എന്ന് അരവിന്ദ് സ്വാമി തെളിയിച്ചു. വരദൻ വാസ് ഫാബ്! എന്തൊരു കരിസ്മ ആയിരുന്നു..

STR ന്റെ ഡയലോഗുകൾ, അത് പറയുന്ന വിധം എല്ലാം കിടു ആയിരുന്നു. നല്ലോണം വണ്ണം വെച്ചിരിക്കുന്നു സിമ്പു. എന്നാൽ ഗ്ലാമറിന് ഒരു കുറവുമില്ല. ഏത്തിരാജ് എന്ന കഥാപാത്രത്തിന്റെ മാനറിസം, എപ്പോൾ എങ്ങനെ പെരുമാറണം എന്നൊക്കെ രസകരമായി സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നു.

അരുൺ വിജയ് കുറച്ചൂടെ ചെറുപ്പം ആയപോലെ തോന്നി. ത്യാഗരാജ് എന്ന ത്യാഗു ആയി സമാധാനപ്രിയൻ ആയ ആദ്യപകുതിയും രൗദ്രഭാവത്തിലുള്ള രണ്ടാം പകുതിയും നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ട്.

വിജയ്.. ആക്ടർ വിജയ്.. അതേ.. ടിയാന്റെ ഓപ്പണിങ് സീനിൽ തന്നെയുള്ള ഡയലോഗുകൾക്കുള്ള കയ്യടി പിന്നീട് എപ്പോൾ വായതുറന്നാലും ഉണ്ടായിരുന്നു. വരദന്റെ കൂട്ടുകാരനായ, സസ്‌പെൻഷനിൽ ആയ പോലീസുകാരൻ റസൂൽ ഇബ്രാഹിമിനെ അവതരിപ്പിക്കാൻ വിജയ് അല്ലാതെ വേറേ ഓപ്ഷൻ ഇല്ല. ആ കണ്ണുകളിൽ ഉണ്ട് ഓരോ സീനുകളും എങ്ങനെ അവസാനിക്കും എന്നത്.

പ്രകാശ് രാജ്, ജയസുധ, ജ്യോതിക,അതിഥി റാവു ഹൈദാരി, ഐശ്വര്യ രാജേഷ്, ഡയാന എരപ്പ, മൻസൂർ അലി ഖാൻ, ത്യാഗരാജൻ തുടങ്ങി ഒരു നക്ഷത്രപട്ടാളം തന്നെയുണ്ട് സിനിമയിൽ. എല്ലാവർക്കും അവരവരുടേതായ സ്ക്രീൻ പ്രസൻസും മറ്റും കൃത്യമായി ഒരുക്കിയ തിരക്കഥയ്ക്ക് നന്ദി!

റഹ്‌മാന്റെ പാട്ടുകൾ എല്ലാം തന്നെ പശ്ചാത്തലത്തിൽ വന്നു പോകുന്നു. അതിലെ വരികളും സ്‌ക്രീനിൽ നടക്കുന്ന സംഭവങ്ങളും ഒക്കെ കൂട്ടിവായിക്കുമ്പോൾ വൈരമുത്തു എന്ന ലെജന്റിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. ആദ്യസീൻ മുതൽ നമ്മെ പിടിച്ചിരുത്തുന്ന പശ്ചാത്തല സംഗീതം, ശ്രീകർ പ്രസാദിന്റെ ഷാർപ് ആൻഡ് ക്രിസ്പി ആയ എഡിറ്റിങ്, ചെന്നൈ, നേപ്പാൾ, ദുബായ്, സെർബിയ, കടപ്പ തുടങ്ങിയ ലൊക്കേഷനുകളിലേ മനോഹാരിതയും കഥയോട് ഒത്തുപോകുന്ന രീതിയിലുള്ള സന്തോഷ് ശിവന്റെ ഛായാഗ്രഹണവും സിനിമയേ വേറൊരു ലെവലിൽ എത്തിക്കുന്നു.

ഊഹിക്കാൻ സാധിക്കുന്ന, നമ്മൾ ഒരുപാട് കണ്ട ബ്രദർഹുഡ് ബെട്രായൽ കഥ തന്നെയാണ് ഇതും. കഥയിൽ ഒരു പുതുമ ഇല്ല എന്നൊക്കെ വേണേൽ ഒരു നെഗറ്റീവ് പറയാം. പക്ഷെ ആ ഒരു കുറവ് ഒരുപാട് പോസിറ്റീവുകൾ കൊണ്ട് അടച്ചു ടെക്ക്നിക്കലിയും ആക്ടിങ് വൈസും സ്ക്രിപ്ട് വൈസും ഒക്കെ സൗണ്ട് ആയ നല്ലൊരു സിനിമ നമുക്ക് സമ്മാനിച്ചിരിക്കുകയാണ് മണിരത്നം.

🔰🔰🔰Last Word🔰🔰🔰

നീഷേ ഓഡിയൻസിനു മാത്രമായി അല്ലാതെ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു മണിരത്നം സിനിമ! ക്ലൈമാക്സ് ഒക്കെ സോഷ്യൽ മീഡിയയിൽ നിന്നും സ്പോയ്ലർ ആയി അറിയാനിട വരാതെ എത്രയും വേഗം അടുത്തുള്ള തീയേറ്ററിൽ പോയി കാണുക! ആസ്വദിക്കുക!

ഈട റിവ്യൂ


*"ഈട" കണ്ണൂർ അക്രമ രാഷ്ട്രീയത്തിന്റെ പച്ചയായ ആവിഷ്ക്കരണം. കണ്ണൂർ ജില്ലയിലെ കാലങ്ങളായി തുടർന്നുപോരുന്ന സി പി എം - ബി ജെ പി സംഘർഷങ്ങൾ, അവിടെയുള്ള പാർട്ടി ഗ്രാമങ്ങളിലെ അലിഖിത നിയമങ്ങൾ എന്നിവ സാധാരണക്കാരുടെ ജീവിതത്തെ എങ്ങിനെ ദുരിത പൂർണ്ണമാക്കുന്നു എന്ന് ഈട കാണിച്ചുതരുന്നു. കണ്ണൂരിലുള്ള പാർട്ടി പ്രവർത്തകരുടെ മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാക്കാൻ മണികണ്ഠന്റെ ഒരു ഡയലോഗ് മാത്രം മതി. കണ്ണൂർ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലുള്ള ചില സിനിമകൾ ഇതിനുമുൻപ് വന്നിട്ടുണ്ടെങ്കിലും, അവയൊന്നും പ്രമേയത്തെ സത്യസന്ധമായി സമീപിക്കാതെ ഇത്തിരി ഓവർ ആയിട്ടാണ് എടുത്തിരുന്നത്. കുഞ്ചാക്കോ ബോബനും, കാവ്യയും, കലാഭവൻ മണിയുമൊക്കെ അഭിനയിച്ച ഒരു കണ്ണൂർ സിനിമയുണ്ട്. പേര് ഓർക്കുന്നില്ല. ഒരു പത്ത്കൊല്ലം മുൻപ് ഇറങ്ങിയതാണ്. വെട്ടും, കുത്തും, ബോംബേറും ഒക്കെയായി ഒരു കോമഡി കണ്ണൂർ സിനിമ. അതൊക്കെയോർക്കുമ്പോളാണ് ഈടയുടെയൊക്കെ നിലവാരം മനസ്സിലാകുന്നത്. ഷൈൻനിഗം, നിമിഷ യോജിച്ച കാസ്റ്റിംഗ് തന്നെയായിരുന്നു. ആനന്ദിന്റെ എല്ലാ നിസ്സഹായതയും ഷൈനിന്റെ മുഖത്ത് കാണാം. സിനിമയിൽ വയലൻസ് സീനുകളെല്ലാം ഗംഭീരമായിട്ടാണ് എടുത്തിരിയ്ക്കുന്നത്. ഈട അരാഷ്ട്രീയം പറയുന്നു എന്ന് തോന്നുന്നില്ല. രാഷ്ട്രീയം എന്നാൽ അക്രമം തന്നെയാണ് കണ്ണൂരിൽ. അത് കാണിക്കുന്നത് അരാഷ്ട്രീയ വാദമാകുകയില്ല. രാഷ്ട്രീയക്കാർ ഭൂരിപക്ഷവും അഴിമതിക്കാരും ക്രിമിനലുകളുമാകുമ്പോൾ ജനങ്ങൾ അരാഷ്ട്രീയതയെ ഇഷ്ടപ്പെടും. ഈ നരകംപിടിച്ച സ്ഥലത്ത് നിന്ന് എവിടെയ്ക്കങ്കിലും രക്ഷപ്പെടാൻ ആഗ്രഹിക്കും. ആനന്ദും ഐശ്വര്യയും അതുതന്നെ ചെയ്യുന്നു. അമേരിയ്ക്ക എന്ന, വിവരവും വിദ്യാഭ്യാസവുമുള്ള യുവത സ്വപ്നംകാണുന്ന ആ സ്വപ്ന ഭൂമിയിലേക്ക് പോകാൻ, പോയി രക്ഷപ്പെടാൻ അവരും ആഗ്രഹിക്കുന്നു. അവരുടെ സ്വപ്നങ്ങൾ സഫലമാകും എന്ന പ്രതീക്ഷയോടെയാണ് പടം അവസാനിക്കുന്നത്.*

Film review

When boundaries crossed ..... She was inside boundaries of an army man, her father. She was happy with him. But later she named that as a t...