ഈട റിവ്യൂ


*"ഈട" കണ്ണൂർ അക്രമ രാഷ്ട്രീയത്തിന്റെ പച്ചയായ ആവിഷ്ക്കരണം. കണ്ണൂർ ജില്ലയിലെ കാലങ്ങളായി തുടർന്നുപോരുന്ന സി പി എം - ബി ജെ പി സംഘർഷങ്ങൾ, അവിടെയുള്ള പാർട്ടി ഗ്രാമങ്ങളിലെ അലിഖിത നിയമങ്ങൾ എന്നിവ സാധാരണക്കാരുടെ ജീവിതത്തെ എങ്ങിനെ ദുരിത പൂർണ്ണമാക്കുന്നു എന്ന് ഈട കാണിച്ചുതരുന്നു. കണ്ണൂരിലുള്ള പാർട്ടി പ്രവർത്തകരുടെ മാനസികാവസ്ഥ എന്താണെന്ന് മനസ്സിലാക്കാൻ മണികണ്ഠന്റെ ഒരു ഡയലോഗ് മാത്രം മതി. കണ്ണൂർ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലുള്ള ചില സിനിമകൾ ഇതിനുമുൻപ് വന്നിട്ടുണ്ടെങ്കിലും, അവയൊന്നും പ്രമേയത്തെ സത്യസന്ധമായി സമീപിക്കാതെ ഇത്തിരി ഓവർ ആയിട്ടാണ് എടുത്തിരുന്നത്. കുഞ്ചാക്കോ ബോബനും, കാവ്യയും, കലാഭവൻ മണിയുമൊക്കെ അഭിനയിച്ച ഒരു കണ്ണൂർ സിനിമയുണ്ട്. പേര് ഓർക്കുന്നില്ല. ഒരു പത്ത്കൊല്ലം മുൻപ് ഇറങ്ങിയതാണ്. വെട്ടും, കുത്തും, ബോംബേറും ഒക്കെയായി ഒരു കോമഡി കണ്ണൂർ സിനിമ. അതൊക്കെയോർക്കുമ്പോളാണ് ഈടയുടെയൊക്കെ നിലവാരം മനസ്സിലാകുന്നത്. ഷൈൻനിഗം, നിമിഷ യോജിച്ച കാസ്റ്റിംഗ് തന്നെയായിരുന്നു. ആനന്ദിന്റെ എല്ലാ നിസ്സഹായതയും ഷൈനിന്റെ മുഖത്ത് കാണാം. സിനിമയിൽ വയലൻസ് സീനുകളെല്ലാം ഗംഭീരമായിട്ടാണ് എടുത്തിരിയ്ക്കുന്നത്. ഈട അരാഷ്ട്രീയം പറയുന്നു എന്ന് തോന്നുന്നില്ല. രാഷ്ട്രീയം എന്നാൽ അക്രമം തന്നെയാണ് കണ്ണൂരിൽ. അത് കാണിക്കുന്നത് അരാഷ്ട്രീയ വാദമാകുകയില്ല. രാഷ്ട്രീയക്കാർ ഭൂരിപക്ഷവും അഴിമതിക്കാരും ക്രിമിനലുകളുമാകുമ്പോൾ ജനങ്ങൾ അരാഷ്ട്രീയതയെ ഇഷ്ടപ്പെടും. ഈ നരകംപിടിച്ച സ്ഥലത്ത് നിന്ന് എവിടെയ്ക്കങ്കിലും രക്ഷപ്പെടാൻ ആഗ്രഹിക്കും. ആനന്ദും ഐശ്വര്യയും അതുതന്നെ ചെയ്യുന്നു. അമേരിയ്ക്ക എന്ന, വിവരവും വിദ്യാഭ്യാസവുമുള്ള യുവത സ്വപ്നംകാണുന്ന ആ സ്വപ്ന ഭൂമിയിലേക്ക് പോകാൻ, പോയി രക്ഷപ്പെടാൻ അവരും ആഗ്രഹിക്കുന്നു. അവരുടെ സ്വപ്നങ്ങൾ സഫലമാകും എന്ന പ്രതീക്ഷയോടെയാണ് പടം അവസാനിക്കുന്നത്.*

No comments:

Post a Comment

Film review

When boundaries crossed ..... She was inside boundaries of an army man, her father. She was happy with him. But later she named that as a t...