കൊച്ചങ്ങാടി തെരുവിൽ പതിവില്ലാത്ത ശൂദ്ര മണ്ണിൻ ഗന്ധം .കടുത്ത വേനലിൽ പ്രഭാതം പൊട്ടി വിടർന്നതു കാർ മേഘങ്ങളുടെ അകംമ്പടിയോടെ .രാവിലെ പീടിക തുറക്കാൻ എത്തിയ കേളു, ഒരു രഹസ്യമെന്നോണം നാണപ്പനോട് പറഞ്ഞതിൽ ഭീതി നിഴലിച്ചു നിൽക്കുന്നു .ഉത്രാടം തിരുനാൾ രാമ വർമ്മയുടെ പട്ടട കെട്ടി ഏഴാം നാൾ സ്ഥാനമേറ്റ ഇരവി തമ്പുരാൻ സാമൂതിരി വംശത്തിലെ പിടിപ്പില്ലാത്ത നാട് വാഴി എന്ന വിശേഷണം നേടി എടുക്കാൻ വേണ്ടത്ര നാൾ വേണ്ടിവന്നില്ല .അച്ഛൻ തമ്പുരാൻ കൂടെ ചേർത്ത നാരായണ കുറുപ്പിന്റെ മകൻ കൃഷ്ണ കുറുപ്പ് സ്വന്തം ബുദ്ധി സാമർത്യം കൊണ്ടു ഇന്നും നാടിന്റെ ദിവാൻ.
കൃഷ്ണ കുറുപ്പ് ആ നാടിന്റെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച തോതിൽ പല ഹൃദയങ്ങളിലും ആഴത്തിൽ നിറഞ്ഞു നിൽക്കുന്നു .എന്നാൽ ബ്രിട്ടീഷ് കമ്പനിയുമായി ഉള്ള അദേഹത്തിന്റെ സൗഹൃദം നാടിന്റെ പരദൂഷണ വിഷയമാണ് .ഈ കൃഷ്ണ കുറുപ്പിന്റെ ശീല തുമ്പിലാണ് ഇരവി തമ്പുരാൻ,ഈ നാടിന്റെ നാഥൻ .ദിവാൻ ഭരിക്കുന്ന നാട് കൃഷ്ണപുരം,അയൽ രാജ്യങ്ങളിൽ വിദൂഷക കൂത്താണ് .മലബാറിലെ മാപ്പിള പടയോട്ടത്തിന്റെ ബാക്കിപത്രം നാട് വാഴിയുടെ കൊട്ടാരത്തിനു മുന്നിൽ .ഇരവി തമ്പുരാൻ ഒരു വർഗീയവാദിയെന്നു മുദ്രകുത്തപെട്ടിരിക്കുന്നു.എന്നാൽ അതിനു പിന്നിൽ നടന്ന ഗൂഡാലോചനകൾ ഒന്നും അറിയാത്ത തമ്പുരാൻ ഇപ്പോൾ മറ്റൊരു പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്നു.മാപ്പിള പ്രശ്നം തീർക്കാൻ ദിവാൻ കൃഷ്ണ കുറുപ്പിനെ വിട്ടു.പ്രശ്നം തീർത്തു തിരിച്ചു വരുമ്പോഴേക്കും പ്രധാന പ്രശ്നം തീർക്കുവാനുളള യോഗം വിളിച്ചു ചേർക്കാമെന്ന് പറഞ്ഞു തമ്പുരാൻ സദസ്സിലേക്ക് അടുത്തേക്ക് യാത്ര തിരിച്ചു ...............
തുടരും......
No comments:
Post a Comment