ഇന്നാൾ വരെ തോന്നാ ശൂന്യത
എൻ മനസ്സാരോ കവർന്നെടുത്തു
അത് മറ്റാരുമല്ലല്ലോ
നീ തന്നെയല്ലേ സഖീ ...
നിൻ തൂവെള്ള വദനം കണ്ട നാൾ
എൻ മിഴിയിലെ വർണം ഹൃദയത്തിലെത്തി
എൻ മനസ്സ് അതേറ്റു പാടി
പക്ഷെ അതു നിൻ കയ്യിലാണല്ലോ ...
എങ്ങനെ ഞാനറിയിപ്പൂ എൻ പ്രണയം
നിൻ നിഷ്കളങ്കമാം മുഖം നോക്കി ,
സദയം ക്ഷെമിക്ക സഖീ
പറയാതെ വയ്യ എൻ പ്രണയം ...
തോഴരോടൊത്തു എത്തി
ധീരനായി നിൻ മുന്നിൽ
പക്ഷെ ചുഴലിയെന്നപോൽ വീണു ഞാൻ
തോഴരെല്ലാം ഓടിയോളിച്ചു ...
നിൻ ഭീതി കനത്ത മുഖം
എൻ ഉറക്കത്തെ ശിഥിലമാക്കി
അതൊരു തീരാവേദനയായി
എൻ ഹൃദയത്തിൽ നിറഞ്ഞാടി ...
ലജ്ജയിൽ മുങ്ങി എൻ മുഖം
ഒന്നുമേ നിന്നോട്
ചൊല്ലാൻ കഴിഞ്ഞില്ല
എന്നൊരു പാതകം ബാക്കിയായി ...
JM Gaming to offer live casino in Australia - The Herald
ReplyDeleteJM Gaming Australia 구리 출장안마 is gearing up to launch a mobile casino and sportsbook in 충주 출장안마 the 고양 출장안마 country. 계룡 출장샵 JM 밀양 출장샵 Gaming is offering a live