*Chekka Chivantha Vaanam (2018)*
രാജ്‌കുമാർ സന്തോഷിയുടെ കാക്കി എന്ന സിനിമ എന്നെ സംതൃപ്തിപ്പെടുത്തിയ അളവിൽ പിന്നീട് ഒരു മൾട്ടി സ്റ്റാറർ സിനിമയും തൃപ്തിപ്പെടുത്തിയിട്ടില്ല. വർഷങ്ങൾക്കു ശേഷം ഒരു ഗ്യാങ്‌സ്റ്റർ ജോണർ സിനിമയുമായി മണി രത്നം എത്തുമ്പോൾ… അതേ.. കാക്കിയ്ക്ക് ശേഷം എന്നെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയ ഒരു മൾട്ടി സ്റ്റാറർ!
🔰🔰🔰Whats Good??🔰🔰🔰
സിനിമയുടെ അണിയറയിലും സ്ക്രീനിലും എല്ലാം ഒരുപാട് കഴിവുള്ളവർ ഇങ്ങനെ നിരന്നു നിൽക്കുമ്പോൾ ഏതെങ്കിലും ഒരു വിഭാഗം മോശമാകുമോ? യെസ്…എല്ലാ വിഭാഗവും നിങ്ങളെ തൃപ്തിപ്പെടുത്തുന്ന അപൂർവം സിനിമകളിൽ ഒന്ന്.
🔰🔰🔰Whats Bad??🔰🔰🔰
ആദ്യകാഴ്ചയിൽ ഒന്നും തോന്നിയില്ല. 😦
🔰🔰🔰Watch Or Not??🔰🔰🔰
ഇത്രയും വലിയൊരു താരനിര, റഹ്‌മാനും വൈരമുത്തുവും സന്തോഷ് ശിവനും ശ്രീകർ പ്രസാദും ഒക്കെ അടങ്ങുന്ന അണിയറശില്പികൾ..എല്ലാത്തിനും ഉപരി ഒരു മണിരത്നം ഫിലിം..അതും ആക്ഷൻ ജോണറിൽ..പ്രതീക്ഷകൾ വാനോളം പറക്കുമ്പോൾ അതിനൊത്ത് ഉയരാൻ സിനിമയ്ക്കായോ..അതേ..ഈ സിനിമയ്ക്ക് അതിനും കഴിഞ്ഞിട്ടുണ്ട്.
ഒരു അധോലോക നായകന്റെ മൂന്ന് മക്കളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.അധികാരക്കൊതി മൂവർക്കുമുണ്ട്,മൂന്ന് പേരും നെഗറ്റീവ് ഷെയ്ഡിൽ തന്നെയാണ് ജീവിക്കുന്നത്.അതിൽ ഒരാൾ സ്വന്തം അച്ഛനെ കൊല്ലാൻ നോക്കുന്നു.അതാരാണ് എന്നത് സിനിമയുടെ ആദ്യപകുതിയെ നയിക്കുന്നു. അധികാരക്കൊതി മൂത്ത സഹോദരന്മാർ തമ്മിലുള്ള യുദ്ധം രണ്ടാം പകുതിയിലുമായി നമുക്ക് മുന്നിൽ എത്തുന്നു. ഏറ്റവും വലിയ ബ്യൂട്ടി എന്തെന്നാൽ..ഏറ്റവും കിടിലൻ ആയ..തീയേറ്ററിൽ വിസിൽ പറക്കുന്ന ഒരു ലോങ്ങ് ഷോട്ട് ക്ലൈമാക്സ് ആണ്. അതിലൂടെ തന്റെ ബോക്സ് ഓഫിസ് വേട്ടയ്ക്കായുള്ള ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തുകയാണ് മണിരത്നം.
അഭിനയിക്കാൻ ഏറ്റവും സ്കോപ്പ് ഉള്ളത് മണിയുടെ ഇഷ്ടതാരം അരവിന്ദ് സ്വാമിയ്ക്ക് തന്നെയാണ്. ആദ്യത്തെ പേർ സ്വന്തമാക്കിയത് പോലെ തന്നെ ഏറ്റവും ശക്തമായ റോളും ടിയാൻ സ്വന്തമാക്കി. നീണ്ട ക്ലൈമാക്‌സും അതിനു മുമ്പുള്ള ഇമോഷണൽ സീനുകളും ജ്യോതിക, അതിഥി റാവു എന്നിവരുമായുള്ള കെമിസ്ട്രി ഒക്കെ തന്റെ പക്കൽ സേഫ് ആയിരുന്നു എന്ന് അരവിന്ദ് സ്വാമി തെളിയിച്ചു. വരദൻ വാസ് ഫാബ്! എന്തൊരു കരിസ്മ ആയിരുന്നു..
STR ന്റെ ഡയലോഗുകൾ, അത് പറയുന്ന വിധം എല്ലാം കിടു ആയിരുന്നു. നല്ലോണം വണ്ണം വെച്ചിരിക്കുന്നു സിമ്പു. എന്നാൽ ഗ്ലാമറിന് ഒരു കുറവുമില്ല. ഏത്തിരാജ് എന്ന കഥാപാത്രത്തിന്റെ മാനറിസം, എപ്പോൾ എങ്ങനെ പെരുമാറണം എന്നൊക്കെ രസകരമായി സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നു.
അരുൺ വിജയ് കുറച്ചൂടെ ചെറുപ്പം ആയപോലെ തോന്നി. ത്യാഗരാജ് എന്ന ത്യാഗു ആയി സമാധാനപ്രിയൻ ആയ ആദ്യപകുതിയും രൗദ്രഭാവത്തിലുള്ള രണ്ടാം പകുതിയും നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ട്.
വിജയ്.. ആക്ടർ വിജയ്.. അതേ.. ടിയാന്റെ ഓപ്പണിങ് സീനിൽ തന്നെയുള്ള ഡയലോഗുകൾക്കുള്ള കയ്യടി പിന്നീട് എപ്പോൾ വായതുറന്നാലും ഉണ്ടായിരുന്നു. വരദന്റെ കൂട്ടുകാരനായ, സസ്‌പെൻഷനിൽ ആയ പോലീസുകാരൻ റസൂൽ ഇബ്രാഹിമിനെ അവതരിപ്പിക്കാൻ വിജയ് അല്ലാതെ വേറേ ഓപ്ഷൻ ഇല്ല. ആ കണ്ണുകളിൽ ഉണ്ട് ഓരോ സീനുകളും എങ്ങനെ അവസാനിക്കും എന്നത്.
പ്രകാശ് രാജ്, ജയസുധ, ജ്യോതിക,അതിഥി റാവു ഹൈദാരി, ഐശ്വര്യ രാജേഷ്, ഡയാന എരപ്പ, മൻസൂർ അലി ഖാൻ, ത്യാഗരാജൻ തുടങ്ങി ഒരു നക്ഷത്രപട്ടാളം തന്നെയുണ്ട് സിനിമയിൽ. എല്ലാവർക്കും അവരവരുടേതായ സ്ക്രീൻ പ്രസൻസും മറ്റും കൃത്യമായി ഒരുക്കിയ തിരക്കഥയ്ക്ക് നന്ദി!
റഹ്‌മാന്റെ പാട്ടുകൾ എല്ലാം തന്നെ പശ്ചാത്തലത്തിൽ വന്നു പോകുന്നു. അതിലെ വരികളും സ്‌ക്രീനിൽ നടക്കുന്ന സംഭവങ്ങളും ഒക്കെ കൂട്ടിവായിക്കുമ്പോൾ വൈരമുത്തു എന്ന ലെജന്റിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. ആദ്യസീൻ മുതൽ നമ്മെ പിടിച്ചിരുത്തുന്ന പശ്ചാത്തല സംഗീതം, ശ്രീകർ പ്രസാദിന്റെ ഷാർപ് ആൻഡ് ക്രിസ്പി ആയ എഡിറ്റിങ്, ചെന്നൈ, നേപ്പാൾ, ദുബായ്, സെർബിയ, കടപ്പ തുടങ്ങിയ ലൊക്കേഷനുകളിലേ മനോഹാരിതയും കഥയോട് ഒത്തുപോകുന്ന രീതിയിലുള്ള സന്തോഷ് ശിവന്റെ ഛായാഗ്രഹണവും സിനിമയേ വേറൊരു ലെവലിൽ എത്തിക്കുന്നു.
ഊഹിക്കാൻ സാധിക്കുന്ന, നമ്മൾ ഒരുപാട് കണ്ട ബ്രദർഹുഡ് ബെട്രായൽ കഥ തന്നെയാണ് ഇതും. കഥയിൽ ഒരു പുതുമ ഇല്ല എന്നൊക്കെ വേണേൽ ഒരു നെഗറ്റീവ് പറയാം. പക്ഷെ ആ ഒരു കുറവ് ഒരുപാട് പോസിറ്റീവുകൾ കൊണ്ട് അടച്ചു ടെക്ക്നിക്കലിയും ആക്ടിങ് വൈസും സ്ക്രിപ്ട് വൈസും ഒക്കെ സൗണ്ട് ആയ നല്ലൊരു സിനിമ നമുക്ക് സമ്മാനിച്ചിരിക്കുകയാണ് മണിരത്നം.
🔰🔰🔰Last Word🔰🔰🔰
നീഷേ ഓഡിയൻസിനു മാത്രമായി അല്ലാതെ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ പറ്റുന്ന ഒരു മണിരത്നം സിനിമ! ക്ലൈമാക്സ് ഒക്കെ സോഷ്യൽ മീഡിയയിൽ നിന്നും സ്പോയ്ലർ ആയി അറിയാനിട വരാതെ എത്രയും വേഗം അടുത്തുള്ള തീയേറ്ററിൽ പോയി കാണുക! ആസ്വദിക്കുക!